കാസര്‍കോട്: ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരിക്കെ തൗഫീഖ മാതാപിതാക്കളോട് ഒന്നേ ആവശ്യപ്പെട്ടിരുന്നുള്ളൂ; ജനറല്‍ ആശുപത്രിയിലേയ്ക്ക് വീല്‍ചെയര്‍ നല്‍കണമെന്ന്. പിതാവ് താജുദ്ദീന്‍ നെല്ലിക്കട്ട, എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകരോടൊപ്പം ചൊവ്വാഴ്ച രാവിലെ ജനറല്‍ ആശുപത്രിയിലെത്തി മകളുടെ അഭിലാഷം സഫലമാക്കി. 24 വയസുകാരിയായ തൗഫീഖയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മകളുടെ അഭിലാഷം സഫലമാക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വീട്ടുകാര്‍.
ഡോ.ആദില്‍, ജനറല്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സതീഷന്‍, ട്രഷറര്‍ ഷാജി, ജീവനക്കാരായ മാഹിന്‍ കുന്നില്‍, ശ്രീധരന്‍, രാജേഷ്.എസ് വൈ എസ് ബദിയടുക്ക സോണ്‍ ഫിനാന്‍സ് സെക്രട്ടറി ഫൈസല്‍ നെല്ലിക്കട്ട, എസ് ജെ എം ബദിയടുക്ക റേഞ്ച് സെക്രട്ടറി റിഷാദ് സഖാഫി വെളിയംകോട്, താജുദ്ധീന്‍ നെല്ലിക്കട്ട, എസ് എസ് എഫ് ബദിയടുക്ക ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഏണിയാടി, നെല്ലിക്കട്ട യൂണിറ്റ് പ്രസിഡന്റ് ഹാഫിള് സഅദ് ഹിമമി സഖാഫി, സാന്ത്വനം സെക്രട്ടറി ലത്തീഫ് കണ്ണാടിപ്പാറ സംബന്ധിച്ചു.
