എറണാകുളം: പ്രമുഖ വൃക്ക രോഗവിദഗ്ധന്‍ ജോര്‍ജ്ജ് പി. അബ്രഹാമിനെ ഫാം ഹൗസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസില്‍ ഞായറാഴ്ച രാത്രിയിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സഹോദരനൊപ്പമാണ് ഡോക്ടര്‍ ഫാം ഹൗസില്‍ എത്തിയത്. സഹോദരനെ പിന്നീട് തിരിച്ചയച്ചു. അതിനു ശേഷമാണ് തൂങ്ങി മരിച്ചതെന്നു സംശയിക്കുന്നു. ഡോക്ടര്‍ എഴുതി വച്ചതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു.
എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലെ വൃക്കരോഗ വിഭാഗം സീനിയര്‍ സര്‍ജനാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് ഡോ. ജോര്‍ജ്ജ് പി അബ്രഹാം. 25 വര്‍ഷത്തിനിടയില്‍ 2500ല്‍ അധികം വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്.
