കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി ദിവ്യ പ്രതിയായ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും നവീന്‍ബാബുവിനെ കൊന്നു കെട്ടിത്തൂക്കിയതാണോയെന്നു സംശയം ഉണ്ടെന്നും കാണിച്ചാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ നവീന്‍ബാബുവിന്റെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടെന്നും അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഡിവിഷന്‍ ബെഞ്ചും ഹര്‍ജി തള്ളിയതോടെ തുടര്‍ നടപടികളെ കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്ന് ഭാര്യ മഞ്ജുഷ പറഞ്ഞു.
