ടെല്‍അവീവ്: ഗാസ മുനമ്പിലേക്കുള്ള ചരക്കു നീക്കവും വിതരണവും ഇസ്രായേല്‍ തടഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിനു തുടര്‍ച്ചയായ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരാമെന്ന വ്യവസ്ഥ ഹമാസ് നിരസിക്കുന്നതും ഹമാസ് തടങ്കലിലാക്കിയ മുഴുവന്‍ ഇസ്രേലികളെയും മോചിപ്പിക്കണമെന്ന നിബന്ധന പാലിക്കാത്തതിലും പ്രതിഷേധിച്ചാണിതെന്നു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തി. ഹമാസ് തടങ്കലിലാക്കിയ മുഴുവന്‍ ഇസ്രായേല്‍കാരെയും ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ വീണ്ടും വെടിവയ്പ്പിന് ഇസ്രായേല്‍ നിര്‍ബന്ധിതമാവുമെന്ന് പ്രധാനമന്ത്രി നെതന്യാഹു മുന്നറിയിച്ചു.
യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കാനുള്ള വ്യവസ്ഥകള്‍ ഹമാസ് തുടര്‍ച്ചയായി ലംഘിക്കുന്നതു സ്ഥിതിഗതികള്‍ വീണ്ടും രൂക്ഷമാക്കിയേക്കുമെന്ന് ആശങ്കയുണ്ട്.
