കാസര്‍കോട്: മുളിയാര്‍, കാനത്തൂരില്‍ കള്ളുഷാപ്പ് ജീവനക്കാരനു കുത്തേറ്റു. കുറ്റിക്കോല്‍, നെല്ലിത്താവിലെ രമേശ് ബാബു (40)വിനാണ് കുത്തേറ്റത്. ഇയാളെ ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാനത്തൂരിലെ ദിപിന്‍ (34) ആണ് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നു രമേശ് ബാബു പരാതിപ്പെട്ടു. അതേ സമയം ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ നിലയില്‍ ദിപിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ കാനത്തൂരില്‍ എക്‌സൈസ് നടത്തിയ പരിശോധനയ്ക്ക് പിന്നില്‍ രമേശ് ബാബുവാണെന്നു ആരോപിച്ചാണ് ദിപിന്‍ കുപ്പിച്ചില്ലു കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
