ബണ്ട്‌വാളില്‍ കള്ളനോട്ട് പ്രചരിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ ചെങ്കള സ്വദേശി പിടിയില്‍

കാസര്‍കോട്: ബണ്ട്‌വാള്‍ ബിസി റോഡിലെ കടകളില്‍ കള്ളനോട്ട് പ്രചരിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ ചെങ്കള സ്വദേശി പിടിയിലായി. ചെങ്കള സ്വദേശി ഷെരീഫിനെയാണ് വിദ്യാനഗറില്‍ വച്ച് ബണ്ട്‌വാള്‍ പോലീസ് സംഘം അറസ്റ്റുചെയ്തത്. 2024 മെയ് പത്തിന് കാസര്‍കോട് ചൂരി സ്വദേശി സിഎ മുഹമ്മദ്, ഭാര്യ ഖമറുന്നീസ എന്നിവരെ കള്ളനോട്ടുമായി ബണ്ട് വാളില്‍ വച്ച് പൊലീസ് പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ ഒളിവില്‍ പോയ പ്രതിയാണ് ഷെരീഫ്. ദമ്പതികളില്‍ നിന്ന് അഞ്ഞൂറ് രൂപയുടെ 46 കള്ളനോട്ടുകളാണ് കണ്ടെടുത്തത്. പിന്നീട് കസ്റ്റഡിയില്‍ വിട്ടുകിട്ടിയപ്പോള്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട് ജില്ലയില്‍നിന്ന് അഞ്ഞൂറ് രൂപയുടെ 460 വ്യാജ നോട്ടുകള്‍ കണ്ടെടുത്തിരുന്നു. കാറില്‍ കടകളില്‍ എത്തി 500 രൂപയുടെ വ്യാജ നോട്ടുകള്‍ ചെറിയ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങി ചെലവഴിക്കാനെത്തിയപ്പോഴാണ് സംഘം പിടിയിലായത്.
100 രൂപയില്‍ താഴെ വിലയുള്ള സാധനങ്ങള്‍ നിന്ന് വാങ്ങി വ്യാജ നോട്ടുകള്‍ നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. ബാക്കി യഥാര്‍ഥ പണം തിരിച്ചുവാങ്ങി സ്ഥലം വിടുകയായിരുന്നു ഇവരുടെ രീതി. സംശയം തോന്നിയ കടക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അന്ന് സിറ്റി പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അനന്തപത്മനാഭ, എസ്‌ഐ രാമകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നേരത്തെ ദമ്പതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ പിടിയിലായ
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page