കാസര്‍കോട്: പതിനായിരക്കണക്കിനു പേര്‍ പങ്കെടുക്കുന്ന പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണി മഹോത്സവം വ്യാഴാഴ്ച നടക്കും. ഉച്ചയോടെ തന്നെ ക്ഷേത്രത്തിലേക്കു ഭക്തജനങ്ങളുടെ ഒഴുക്ക് തുടങ്ങി. ജനത്തിരക്ക് പരിഗണിച്ചു വൈകുന്നേരം നാലു മണി മുതല്‍ കളനാടിനും മഡിയനും ഇടയില്‍ കെ.എസ്.ടി.പി പാതയില്‍ വലിയ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടയില്‍ പ്രൊഫഷണല്‍ പരിശീലനം ലഭിച്ച പോക്കറ്റടിക്കാരും മാലപൊട്ടിക്കല്‍ സംഘവും പാലക്കുന്നില്‍ എത്തിയിട്ടുള്ളതായി പൊലീസിനു വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്സവ നഗരിയില്‍ ശക്തമായ പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തുമെന്ന് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഡോ. അപര്‍ണ്ണ ഐപിഎസ് പറഞ്ഞു. ഉത്സവ നഗരിയില്‍ വനിതാ പൊലീസ് അടക്കമുള്ളവരെ മഫ്ടിയില്‍ നിയോഗിക്കുമെന്ന് അവര്‍ അറിയിച്ചു. പോക്കറ്റടിക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ഹൗസ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
