തളിപ്പറമ്പ്: കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ളേക്കറും ഭാര്യ അനഘ അര്‍ളേക്കറും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മഹാശിവരാത്രി പ്രമാണിച്ച് ബുധനാഴ്ച രാവിലെ 8.30 മുതല്‍ സ്ത്രീകള്‍ക്ക് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിച്ചിരുന്നു. പൊന്നിന്‍ കുടം വച്ചു തൊഴുത ഗവര്‍ണ്ണറും ഭാര്യയും അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ഗവര്‍ണറേയും ഭാര്യയേയും ടി.ടി.കെ ദേവസ്വം പ്രസിഡണ്ട് ടി.പി വിനോദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ച് ഡിവൈ.എസ്.പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയത്.
