കണ്ണൂര്‍: സ്കൂട്ടറില്‍ കടത്തുകയായിരുന്ന ഒരു കിലോ 400 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പിണറായി, പാറപ്പുറം മുണ്ടയില്‍ ബൈത്തുല്ഹുദയില് എം. സലാഹുദ്ദീന് (46)ആണ് അറസ്റ്റിലായത്.
മുഴപ്പിലങ്ങാട് വിവേകാനന്ദ നഗറില്‍ വച്ച സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എസ്ഐ സുജിത്ത്, എ.എസ്.ഐ രിയേഷ്, സിപിഒ മാരായ ബൈജു, നിപിന്, ഡ്രൈവര്‍ സന്തോഷ് എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
