കാസര്‍കോട്: പയസ്വിനി പുഴയില്‍ ബണ്ട് നിര്‍മ്മിക്കുന്നതിനുള്ള സര്‍വ്വേയ്ക്കിടയില്‍ ജീവനക്കാരന്‍ മുങ്ങി മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. ആലപ്പുഴ, ചെറിയനാട്ടെ തുളസീധരന്റെ മകന്‍ നിഖില്‍ (25) ആണ് മരിച്ചത്. ഒറിജിന്‍ എന്ന കമ്പനിയില്‍ കോണ്‍ട്രാക്ട് ബേസില്‍ ജോലി ചെയ്തു വരികയാണ്. സര്‍വ്വേക്കായി നാലംഗ സംഘം ഏതാനും ദിവസം മുമ്പാണ് പള്ളങ്കോട്ട് എത്തിയത്. പുഴയുടെ ആഴം പരിശോധിക്കുന്നതിനിടയില്‍ വലിയ കുഴിയില്‍ അകപ്പെട്ടതായി സംശയിക്കുന്നു. വിവരമറിഞ്ഞ് ആദൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. അപകട മരണ വിവരമറിഞ്ഞ് നിഖിലിന്റെ ബന്ധുക്കളും നാട്ടുകാരും കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്.
