കാസര്‍കോട്: മുസ്ലിം ലീഗ് ഭരണത്തില്‍ പട്ടികജാതിക്കാര്‍ക്കു രക്ഷയില്ലെന്നു ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ പട്ടികജാതി വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന തളങ്കര കൊപ്പല്‍ എസ് സി കോളനിയില്‍ ഒരു വീടിനു പോലും പൈപ്പ് ലൈന്‍ വഴി കുടിവെള്ളം ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ലെന്നു ബിജെപി മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു. ജനങ്ങളിവിടെ കുടിവെള്ളത്തിനു ബുദ്ധിമുട്ടുന്നു. കടലിനോടു ചേര്‍ന്ന കോളനിയില്‍ കുറേ കുഴല്‍ക്കിണറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അവയില്‍ നിന്നു വേണ്ടത്ര ഉപ്പുവെള്ളം കിട്ടുന്നുമുണ്ട്-ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കൊപ്പല്‍ കോളനിയിലെ കുടിവെള്ള പ്രശ്‌നം ഇനിയും പരിഹരിച്ചില്ലെങ്കില്‍ മുനിസിപ്പല്‍ ഭരണത്തിനെതിരെ രൂക്ഷമായ സമരം നടത്തുമെന്നു ഭാരവാഹികള്‍ മുന്നറിയിച്ചു. മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, മറ്റു ഭാരവാഹികളായ അരുണ്‍കുമാര്‍ ഷെട്ടി, ഹരീഷ് കെ.ആര്‍, ദിവ്യ, പുരുഷോത്തമന്‍, മണി എന്‍, രാമമോഹന്‍, ഗണേശ് എന്നിവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
