പാലക്കാട്: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആശുപത്രി ജീവനക്കാരിക്ക് ദാരുണാന്ത്യം. പുലാപ്പറ്റ സ്വദേശിനി ദീപ മാത്യു(38) ആണ് മരിച്ചത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്. തിങ്കളാഴ്ച രാവിലെ ജോലിക്കു പോകുന്നതിനിടയിലായിരുന്നു അപകടം. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു. മഴുവഞ്ചേരി സ്വദേശിയായ ബിനോയ് ആണ് ഭര്‍ത്താവ്. മക്കള്‍: എല്‍സ, എയ്ഞ്ചല്‍.
