പെരിയയിലും പരിസരപ്രദേശങ്ങളിലും ലഹരി വില്‍പ്പന സജീവം; നടപടി വേണമെന്ന് വോയ്‌സ് ഓഫ് പെരിയ

കാസര്‍കോട്: പെരിയയിലും പരിസര പ്രദേശങ്ങളിലും സജീവമായിട്ടുള്ള മയക്കുമരുന്നു വിതരണ ശൃംഖലയ്‌ക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്ന് വോയ്‌സ് ഓഫ് പെരിയ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, പോളിടെക്‌നിക് തുടങ്ങിയ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്നു ഇടപാടുകള്‍ നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപത്തെ പൊന്തക്കാടുകളും ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശങ്ങളും കേന്ദ്രീകരിച്ച് വ്യാപകമായ മയക്കുമരുന്ന് വിതരണസംഘങ്ങള്‍ തമ്പടിച്ചിട്ടുള്ളതായി യോഗം ചൂണ്ടിക്കാട്ടി. മയക്കുമരുന്നു ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് വി.കെ അരവിന്ദന്‍ ആധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി മധു നായര്‍, വൈസ് പ്രസിഡണ്ട് കെ. ശിവശങ്കരന്‍, കെ. അരവിന്ദാക്ഷന്‍, വിനു തണ്ണോട്ട്, രാമകൃഷ്ണന്‍ നായര്‍ കാലിയടുക്കം, ടി. ചിത്ര സംസാരിച്ചു. ട്രഷറര്‍ സചീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page