കാസര്‍കോട്: കാടങ്കോട് ഗവ. സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ നിന്നു ഇറങ്ങിപ്പോയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ നീലേശ്വരം പൊലീസ് സ്റ്റേഷനിലെ 9497980928, 9947315186, 9447738271 എന്നീ നമ്പരില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
