കാസര്‍കോട്: കുടിവെള്ളം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടു ബാരിക്കാട് ജനകീയ ആക്ഷന്‍ കമ്മിറ്റി ചെങ്കള പഞ്ചായത്ത് ഓഫീസിലേക്കു ജനകീയ മാര്‍ച്ച് നടത്തി.
പഞ്ചായത്തു ഭരണസമിതിയും അഭയം മാനേജ്‌മെന്റും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും അഭയത്തിലെ അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചു മാറ്റണമെന്നും ജലസ്രോതസ്സുകള്‍ മലിനമാക്കുന്ന അഭയം ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കണമെന്നും ബഹുജനമാര്‍ച്ച് ആവശ്യപ്പെട്ടു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ മുഹമ്മദ് കുഞ്ഞി ആധ്യക്ഷ്യം വഹിച്ചു. കോണ്‍ഗ്രസ് നേതാവ് എം.സി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഡി. സുരേന്ദ്രനാഥ്, മേരി അബ്രഹാം, കാദര്‍ അറഫ, നഹാവുദ്ദീന്‍, അബ്ദുല്‍ റസാഖ്, സത്താര്‍ ഹാജി, പി.ബി കൃഷ്ണന്‍, ബേബി ദാമോദരന്‍, അബ്ദുല്‍ സലാം, ബി അബ്ദുല്‍ മുനീര്‍, പി.എ ഹനീഫ പ്രസംഗിച്ചു.
