വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വഷളായെന്നും അദ്ദേഹത്തിന്റെ നില അതീവഗുരുതരാവസ്ഥയില്‍ തുടരുന്നെന്നും ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ആസ്തമ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രതിസന്ധി അനുഭവിച്ചതിന് ശേഷം മാര്‍പ്പാപ്പക്ക് ഇപ്പോള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതല്‍ സുഖമില്ല എന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു.
നിലവില്‍ ഇരട്ട ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന 87 കാരനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രതികരിക്കുന്നുണ്ടെങ്കിലും ഗുരുതരമായ ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ദിവസേനയുള്ള രക്തപരിശോധനയില്‍ വിളര്‍ച്ചയുമായി ബന്ധപ്പെട്ട ഒരു അവസ്ഥ കാണിക്കുന്നു. അദ്ദേഹത്തിന് രക്തം നല്‍കേണ്ടതുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.
മാർപാപ്പയെ ഈ മാസം 14നാണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
