കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കോടതിയുടെ ഒരു വര്‍ഷം നീണ്ട പ്ലാറ്റിനം ജൂബിലിയാഘോഷ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേസുകള്‍ അനന്തമായി നീണ്ടുപോകുന്നത് ജനങ്ങളില്‍ ജുഡീഷ്യറിയുടെ വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. 5 കോടിയിലധികം കേസുകളാണ് കോടതിയില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നതെന്നും എത്രയും വേഗം നീതി ഉറപ്പാക്കി സാധാരണക്കാരന് നീതി ലഭ്യമാക്കുന്ന ഇടങ്ങളായി കോടതികള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.
കോടതി പരിസരത്ത് നടന്ന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എഎം.രാജഗോപാലന്‍ എം.എല്‍, ജസ്റ്റിസ് എന്‍.കെ.ബാലകൃഷ്ണന്‍, ജസ്റ്റിസ് അബ്രഹാ മാത്യു, കെസി ശശീന്ദ്രന്‍, പി അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹൊസ്ദുര്‍ഗ് ബാറില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുകയും പ്രാക്ടിസ് തുടരുകയും ചെയ്യുന്ന സീനിയര്‍ അഭിഭാഷകരെ ചടങ്ങില്‍ ആദരിച്ചു. ഒരു വര്‍ഷം നീണ്ട ആഘോഷത്തിനാണ് സമാപനമായത്.
