കാസര്‍കോട്: സിപിഎം നേതാവും പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് അംഗവുമായ പുല്ലൂര്‍, തട്ടുമ്മലിലെ ടി.വി കരിയന്‍ (68) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം മാവുങ്കാല്‍ സഞ്ജീവിനി ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: നിര്‍മ്മല. മക്കള്‍: വിനോദ്, മനു. മരുമക്കള്‍: രസ്‌ന, വിനീത.
സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ടി.വി കരിയന്‍ നേരത്തെ ബീഡി തൊഴിലാളിയായിരുന്നു. ഡിവൈഎഫ്‌ഐ, കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍ തുടങ്ങിയ സംഘടനകളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പുല്ലൂര്‍ എകെജി ക്ലബ്ബ്, വായനശാല എന്നിവയുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.