കാസര്‍കോട്: വിസ പുതുക്കുന്നതിനായി നാട്ടിലെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. അമ്പലത്തറയിലെ ചെറുവലം രാജന്‍-ശ്രീജ ദമ്പതികളുടെ മകന്‍ ഹരിനാരായണന്‍ (അച്ചു-21) ആണ് മരണപ്പെട്ടത്. വിസ പുതുക്കിയ ശേഷം തിരികെ ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് അച്ചുവിനെ മരണം തട്ടിയെടുത്തത്. വലിയ സുഹൃദ്ബന്ധത്തിനുടമയായ അച്ചുവിന്റെ ആകസ്മിക വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
മരണവിവരമറിഞ്ഞ് യു.കെയിലുള്ള ജ്യേഷ്ഠന്‍ കാളിദാസന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
