കണ്ണൂര്‍: ബംഗ്‌ളൂരുവില്‍ നിന്നു ബസില്‍ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍, ചിറക്കലിലെ കെ.പി ആകാശ് കുമാറി(26)നെയാണ് തലശ്ശേരി റേഞ്ച് എക്‌സൈസ് സംഘം പിടികൂടിയത്.
ഇയാളില്‍ നിന്നു 4.87 ഗ്രാം എംഡിഎംഎ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. തലശ്ശേരി മേഖലയില്‍ മയക്കുമരുന്നു എത്തിക്കുന്ന പ്രധാന ഏജന്റാണ് ആകാശ് കുമാറെന്നു കൂട്ടിച്ചേര്‍ത്തു. എക്‌സൈസ് സംഘത്തില്‍ എഡ്വേര്‍ഡ്, സരിന്‍രാജ് എന്നിവരും ഉണ്ടായിരുന്നു.
