കാസര്‍കോട്: അസുഖം മൂലം ചികില്‍സയിലായിരുന്ന ഒന്‍പതാംതരം വിദ്യാര്‍ഥിനി മരിച്ചു. ബേത്തൂര്‍പാറ തച്ചര്‍കുണ്ടിലെ ലോഹിദാക്ഷന്റെയും എം സ്മിതയുടെയും മകള്‍ എം അതുല്യ(14) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്. പെരിയ ജവഹര്‍ നവേദയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനിയായിരുന്നു. സഹോദരി അഹല്യ(എംബിഎംഎസ് വിദ്യാര്‍ഥി). സംസ്‌കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍.
