കാസര്‍കോട്: മൊഴി വായിച്ച് കേട്ട് ഒപ്പിടുന്നതിനായി കോടതി വരാന്തയില്‍ ഇരിക്കുന്നതിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതായി പരാതി. ചീമേനി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി സുധീഷിന്റെ പരാതിയില്‍ രാജീവന്‍ എന്നയാള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് രാജീവന്‍. പ്രസ്തുത കേസില്‍ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യില്‍ മൊഴി നല്‍കാനെത്തിയതായിരുന്നു രാജീവന്‍. മൊഴി വായിച്ചു കേട്ട് ഒപ്പ് ഇടുന്നതിനായി കോടതി വരാന്തയില്‍ ഇരിക്കുന്നതിനിടയില്‍ ‘നിന്നെ വെറുടെ വിടില്ല, പുറത്തിറങ്ങി കാണിച്ചു തരാം, കോടതി തന്റെ തറവാട് സ്വത്തല്ല’ എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.
