കാസര്‍കോട്: ഉപ്പള ബപ്പായതൊട്ടിയില്‍ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വാതില്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന അയല്‍വാസിയുടെ സ്‌കൂട്ടറിലും തീപടര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചേ മൂന്നരയോടെ കിലര്‍നഗറിലെ സുബ്ഹാന്‍ ബായിയുടെ വീട്ടിലാണ് അക്രമം നടന്നത്. സുബ്ഹാന്റെ മകനും മറ്റൊരു ആളുമായി പണം സംബന്ധിച്ച തര്‍ക്കം നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് ചൊവ്വാഴ്ച രാത്രി വീട്ടില്‍ ചര്‍ച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം നടന്നത്. അയല്‍വാസി അദ്‌നാന്റെ സ്‌കൂട്ടറിനും തീപിടിച്ചിരുന്നു. സുബ്ഹാന്റെ പരാതിയെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
