തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ ഓഫീസിനു മുന്നില്‍ കെ.എസ്.യുവിന്റെ പേരില്‍ പോസ്റ്റര്‍. ‘നരഭോജികള്‍ നരഭോജികള്‍ തന്നെയാണ്, അല്ലെന്നു ആര് എത്ര തവണ പറഞ്ഞാലും’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്. കൃപേഷ്, ശരത്‌ലാല്‍, ഷുഹൈബ് എന്നിവര്‍ കമ്മ്യൂണിസ്റ്റ് നരഭോജികള്‍ കൊന്നുതള്ളിയ തങ്ങളുടെ പ്രിയ സഹോദരങ്ങളാണെന്നു പോസ്റ്ററില്‍ ഉണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കാസര്‍കോട്, കല്യോട്ടെ ശരത്‌ലാലിനും കൃപേഷിനും പ്രണാമം അര്‍പ്പിച്ച് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റില്‍ നിന്നു സിപിഎമ്മിനു എതിരായ നരഭോജി പരാമര്‍ശം തരൂര്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് ഓഫീസിനു മുന്നില്‍ രക്തസാക്ഷികളുടെ ഫോട്ടോകള്‍ അടക്കമുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
