മാനന്തവാടി: വയനാട്ടിലെ കമ്പമലയിൽ പുൽമേടിന് തീയിട്ടെന്ന് സംശയിക്കുന്ന യുവാവിനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. തൃശിലേരി തച്ചറക്കൊല്ലി ഉന്നതിയിലെ വെള്ളച്ചാ ലിൽ സുധീഷ് (27) ആണ് പിടിയിലായത്. ഇയാളെ ഫോറസ്റ്റ് അധികൃതർ തിരുനെല്ലി പോലീസിന് കൈമാറും. സുധീഷ് നേരത്തേ വിവിധ കേസുകളിൽ പ്രതിയായിരുന്നുവെന്നു അധികൃതർ സൂചിപ്പിച്ചു . ഇന്നലെ വൈകിട്ട് കമ്പ മലയുടെ വിവിധ ഭാഗങ്ങളിൽ ഒരേ സമയം പുൽമേടിനും വനത്തിനുമുണ്ടായ തീപിടിത്തം ആശങ്ക ഉയർത്തിയിരുന്നു വിവരമറിഞ്ഞു സ്ഥലത്തെത്തിയ ഫോറസ്റ്റ് -ഫയർഫോഴ്സ് വിഭാഗങ്ങൾ തീ നി യന്ത്രണ വിധേയമാക്കിയിരുന്നു. എന്നാൽ ഇന്നും തീ പ്രകടമായിരുന്നു. ഇതിനിടയിലാണ് തീവച്ചെന്നു സംശയിക്കുന്ന ആൾ ഫയർഫോഴ്സ് പിടിയിലായത്.
