കാസര്‍കോട്: കളനാട് വില്ലേജിലെ ദേളി, കുന്നുപാറയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 68.317 ഗ്രാം മെത്താ ഫിറ്റമിന്‍ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. മുഹമ്മദ് റെയ്‌സ് ആണ് അറസ്റ്റിലായത്. 40000 രൂപ, രണ്ട് മൊബൈല്‍ ഫോണുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയും പിടികൂടി. ഇയാള്‍ നേരത്തെ മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ്.പ്രശോഭ് ഇന്‍സ്‌പെക്ടര്‍ സി കെ വി സുരേഷ് പ്രിവന്റീവ് ഓഫീസര്‍മാരായ സോനു, സെബാസ്റ്റ്യന്‍, അതുല്‍, ധന്യ, ഡ്രൈവര്‍ സജീഷ് എന്നിവരും ഉണ്ടായിരുന്നു.
