Author – പി പി ചെറിയാന്‍
ടൊറന്റോ: ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിങ്കളാഴ്ച ലാന്‍ഡ് ചെയ്യുന്നതിനിടെ ഡെല്‍റ്റ എയര്‍ ലൈന്‍സ് വിമാനം തലകീഴായി മറിഞ്ഞു. അപകടത്തില്‍ കുറഞ്ഞത് 18 പേര്‍ക്ക് പരിക്കേറ്റതായും രണ്ട് മുതിര്‍ന്നവരും ഒരു കുട്ടിയും ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ അറിയിച്ചു. മിനിയാപൊളിസ്-സെന്റ് പോള്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട ഫ്ലൈറ്റ് 4819 ല്‍ 80 പേര്‍ ഉണ്ടായിരുന്നുവെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പറയുന്നു. ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പ്രസിഡന്റും സിഇഒയുമായ ഡെബോറ ഫ്ലിന്റ് പറയുന്നതനുസരിച്ച്, വിമാനത്തില്‍ നാല് ജീവനക്കാരും 76 യാത്രക്കാരും ഉണ്ടായിരുന്നു, അവരില്‍ 22 പേര്‍ കനേഡിയന്‍ഡാണ്. മറ്റ് യാത്രക്കാര്‍ ബഹുരാഷ്ട്ര കമ്പനി ജീവനക്കാരാണ്.’ 17 യാത്രക്കാരെ ലോക്കല്‍ ഏരിയ ആശുപത്രികളിലേക്ക് കൊണ്ടുപോയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.