കാസര്‍കോട്: ബിജെപി പ്രവര്‍ത്തകനെ പിറന്നാള്‍ പിറ്റേന്ന് വീട്ടിലെ സെന്‍ട്രല്‍ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം, ഉദ്യാവര, അമ്പിത്താടിയിലെ ചന്ദ്രശേഖര എന്ന ചരണ്‍ (42) ആണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ പിറന്നാള്‍ ആയിരുന്നു ഞായറാഴ്ച. രാത്രി കുടുംബസമേതം ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ ചന്ദ്രശേഖരനെ തിങ്കളാഴ്ച രാവിലെയാണ് തൂങ്ങിയ നിലയില്‍ കണ്ടത്. അയല്‍വാസികളുടെ സഹായത്തോടെ ഉടന്‍ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. ടൈല്‍സ് തൊഴിലാളിയായിരുന്നു ചന്ദ്രശേഖരന്‍. ഭാര്യ: സവിത. മക്കള്‍: ഗ്രീഷ്മ, നീഷ്മ. സഹോദരങ്ങള്‍: സതീശ്, ഭാരതി. മാതാവ്: രേവതി.
