കാസര്‍കോട്: ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവവത്തിന് കൊടിയേറി. രാവിലെ കീഴൂര്‍ ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തില്‍ നിന്നും ശാസ്താവിന്റെയും കുതിരക്കാളി അമ്മയുടെയും തിടമ്പ് എഴുന്നള്ളത്ത് തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തിലെത്തി. കീഴൂര്‍ കളരി അമ്പലം, കീഴൂര്‍ കുറുംബ ഭഗവതി ക്ഷേത്രം, ചന്ദ്രഗിരി ചന്ദ്രശേഖര ക്ഷേത്രം, ഒദവത്ത് പടിഞ്ഞാര്‍ ചൂളിയാര്‍ ഭഗവതി ക്ഷേത്രം, കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം, ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്രം, കാസര്‍കോട് കുറുംബ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ സ്ഥാനികരടക്കുള്ളവര്‍ ചേര്‍ന്നു സ്വീകരിച്ചു. 12 മണിയോടെ
ഏഴ് ദിവസം നീളുന്ന ഉത്സവത്തിന് കൊടിയേറി. ഒളയത്ത് വിഷ്ണു അസ്രയുടെ കാര്‍മികത്വത്തിലാണ് ചടങ്ങ് നടന്നത്. വൈകുന്നേരം നാലിന് കോട്ടിക്കുളം കൂറുംബ ഭഗവതി ക്ഷേത്രം വക കലവറ ഘോഷയാത്ര നടക്കും. വെള്ളിയാഴ്ച അഷ്ടമി വിളക്കുത്സവം. ശനിയാഴ്ച പള്ളിവേട്ട ഉത്സവം. ഞായറാഴ്ച ആറാട്ട് മഹോത്സവം. തിങ്കളാഴ്ച വൈകുന്നേരം 4.30 ന് കീഴുര്‍ ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്. ശേഷം തിടമ്പ് നൃത്തത്തോടെ ഉല്‍സവം കൊടിയിറങ്ങും.
