കാസർകോട് : അധ്യയന വർഷം അവസാനിക്കാറായിട്ടും ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ പ്രമോഷൻ നടത്താത്തതു സംസ്ഥാനത്തെ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നു
എ കെ എസ് ടി യു 28-ാം സംസ്ഥാന സമ്മേളനം ചൂണ്ടിക്കട്ടി.പ്രിൻസിപ്പൽ സ്ഥാനകയറ്റം നൽകുന്നതിനായി 154 അധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കിയെങ്കിലും നിയമനം നടത്താതിരിക്കുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് സമ്മേളനം സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു. വാർഷിക പരീക്ഷ അടുത്ത സമയത്ത് 200ന് അടുത്ത് സർക്കാർ ഹയർ സെക്കണ്ടറി സ്കൂളുകളിൽ സ്ഥിരം പ്രിൻസിപ്പാൾമാരില്ലാത്ത അവസ്ഥയാണുളളത്. ജൂനിയർ അധ്യാപകർക്ക് വരെ ചില സ്കൂളുകളിൽ പ്രിൻസിപ്പൽ ചുമതല വഹിക്കേണ്ടി വരുന്നു. പഠിപ്പിക്കുന്നതിനോടൊപ്പം ഈ ചുമതല കൂടിയാകുമ്പോൾ ഭാരിച്ച ഉത്തരവാദിത്തമാണ് ഇവർ ഏറ്റെടുക്കേണ്ടി വരുന്നത്. ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിൽ നിലവിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ്, പാർട് ടൈം സ്വീപ്പർ തസ്തികകൾ ഒന്നും ഇല്ല .
എല്ലാ ജോലിയും
പ്രിൻസിപ്പാൾമാരും അധ്യാപകരും ചേർന്ന് ചെയ്യേണ്ട അവസ്ഥയാണ്. ഇതിനും അടിയന്തിര പരിഹാരമുണ്ടാവണം.
ഖാദർ കമ്മിറ്റി റിപ്പോർട്ട് അധ്യാപക സംഘടനകളുമായി കൂടിയാലോചിച്ചു നടപ്പാ ക്കണമെന്നും അധ്യാപകരുടെ സ്ഥലംമാറ്റം,സ്ഥാനകയറ്റം എന്നിവ എല്ലാവർഷവും മെയ് 31 നകം Pronunciation ണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ട് നടന്ന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബോനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.മോഡി ഭരണത്തില്‍ വിദ്യാഭ്യാസം ആശയപരമായും സാമൂഹികമായും മലിനപ്പെടുകയാണെന്നു അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട്: മോഡി ഭരണത്തില്‍ വിദ്യാഭ്യാസം ആശപരമായും സാമൂഹികമായും മലിനപ്പെടുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
അധ്യാപനത്തിന്റെ എല്ലാഘടനകളിലേക്കും സിലബസിലേക്കും ഇരുട്ടിനെ കൊടിയേറ്റുവാനാണ് അവര്‍ ശ്രമിക്കുന്നത്. അറിവിന്റെ എല്ലാ വെളിച്ചവും ഊതിക്കെടുത്തുകയാണ്.
അന്ധവിശ്വാസങ്ങളെ പ്രതിഷ്ഠിക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അവർ ധരിച്ചി രിക്കുന്നു.നടപ്പാക്കുന്ന . ഏറ്റവും മുന്തിയ അന്ധ വിശ്വാസങ്ങളെല്ലാം ശാസ്ത്രമാണെന്ന് അവർ പ്രസംഗിച്ചു നടക്കുന്നു. ഒരുപാട് കള്ളകഥകളും നാട്ടുവര്‍ത്തമാനങ്ങളും ശാസ്ത്രമായി മാറുന്നുണ്ട്.
മോഡി സര്‍ക്കാര്‍ പറയുന്നത് വിദ്യ വേണ്ട വിത്തം മതി എന്നാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.വിദ്യാഭ്യാസ രംഗത്തെ കമ്പോള ലക്ഷ്യങ്ങളെ പറ്റിയുള്ള ആര്‍ എസ് എസ്, ബി ജെ പി കാഴ്ചപ്പാടിനെ പിന്‍പറ്റിക്കൊണ്ടുള്ള നിലപാട് അല്ല എല്‍ഡിഎഫിന്റേത്. നമ്മളും അവരും ഒന്നല്ല, ഒ ന്നാകാന്‍ പാടില്ല-അദ്ദേഹം തുടർന്ന് പറഞ്ഞു.ഇ. ചന്ദ്രശേഖരൻ എം എൽ എ ആധ്യക്ഷ്യം വഹിച്ചു.
