കാസർകോട്: ദേളി – ചട്ടഞ്ചാൽ റോഡ് സൈഡിൽ തീപ്പിടിത്തം. റോഡ് സൈഡിലെ ഉണങ്ങിയ പുല്ലുകൾക്കും കുറ്റിക്കാടുകൾക്കും ആരോ തീവച്ചതാണെന്നു സംശയിക്കുന്നു. ആളിപ്പിടിച്ച തീ നാട്ടിൽ ആശങ്ക പരത്തി യിരുന്നു. തിങ്കളാഴ്ച സന്ധ്യയോടെയാണ് തീപിടിത്തം ഉണ്ടായത്. നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചിട്ടുണ്ട്.
