തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത മകനു ബൈക്കോടിക്കാന്‍ കൊടുത്ത സംഭവത്തില്‍ പൊലീസ് മാതാവിനെതിരെ കേസെടുക്കുകയും അരലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഇരിക്കൂര്‍, പെരുവളത്തു പറമ്പ്, ചിസ്തി നഗറില്‍ വയല്‍പാത്ത് ഹൗസില്‍ പി.പി സമിയത്തി(42)നെതിരെയാണ് ഇരിക്കൂര്‍ പൊലീസ് കേസെടുത്തത്. ഞായറാഴ്ച വൈകുന്നേരം എസ്‌ഐ ഷിബു എസ് പോളിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് പതിനേഴുകാരന്‍ ബൈക്കുമായി പിടിയിലായത്.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിക്കുന്ന സംഭവങ്ങള്‍ വ്യാപകമായതോടെയാണ് കര്‍ശന നടപടി തുടങ്ങിയതെന്നു പൊലീസ് പറഞ്ഞു.
