കാസര്‍കോട്: തെയ്യം കലാകാരനെ തറവാട് വീടിന്റെ പടിയില്‍ തലകുത്തി വീണു മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബേള, ഉള്ളോടിയിലെ പരേതനായ മാണിച്ചന്റെ മകന്‍ എം.കെ കൃഷ്ണ (57)യാണ് മരിച്ചത്. തറവാട് വീട്ടില്‍ ഇദ്ദേഹം തനിച്ചാണ് താമസം. ഞായറാഴ്ച മകന്‍ തറവാട് വീട്ടില്‍ എത്തിയപ്പോഴാണ് കൃഷ്ണനെ പടിയില്‍ തലയിടിച്ച് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോര വാര്‍ന്നാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു. ബദിയഡുക്ക പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സരസ്വതി. മക്കള്‍: കൃതിഗുരു, കൃശാന്ത് ഗുരു, ക്രിതിക, കാര്‍ത്തിക. മരുമക്കള്‍: യമുന, സുജാത, സഹോദരങ്ങള്‍: സതീശ, ഗണേശ, പ്രേമ, സുന്ദരി, കമല, ലീല, പരേതനായ നാരായണ.
