കണ്ണൂര്‍: വന്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട് എത്തിയ കുപ്രസിദ്ധ കവര്‍ച്ചാ സംഘം അറസ്റ്റില്‍. പറശ്ശിനിക്കടവ് കണ്ടന്‍ ഹൗസില്‍ ബിജു കണ്ടന്‍ (41), കണ്ണാടിപ്പറമ്പ് ക്രിസ്ത്യന്‍ കോളനിയിലെ കെ.ടി വര്‍ഗീസ് (45), അഴീക്കോട്, ചെമ്മശ്ശേരി, ചെമ്പിലകത്ത് വീട്ടില്‍ കെ. അന്‍ഫീല്‍ (34) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി രാത്രികാല പരിശോധനക്കിടയില്‍ കണ്ണൂര്‍, പഴയ ബസ് സ്റ്റാന്റ് കംഫര്‍ട്ട് സ്റ്റേഷന് സമീപത്തു പതുങ്ങിയിരിക്കുകയായിരുന്നു സംഘം. സംശയം തോന്നി പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കുപ്രസിദ്ധ കവര്‍ച്ചക്കാരാണെന്നു വ്യക്തമായത്. കളവ്, പിടിച്ചുപറി, മദ്യവില്‍പ്പന, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു. വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച കേസില്‍ ബിജു പ്രതിയാണ്. കവര്‍ച്ചയ്ക്ക് ഉപയോഗിക്കുന്ന മാരകായുധങ്ങളും സംഘത്തില്‍ നിന്നു കണ്ടെടുത്തു. പൊലീസ് സംഘത്തില്‍ എസ്.ഐ ടി.പി ഷമീല്‍, സിപിഒ മാരായ വിജേഷ്, ഹനീഫ്, റമീസ് എന്നിവരും ഉണ്ടായിരുന്നു.
