-പി പി ചെറിയാൻ
ഡാളസ്:പക്ഷിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിൽ മുട്ട വില റെക്കോർഡിൽ എത്തി.
യുഎസ് നഗരങ്ങളിൽ രണ്ടു മാസം 99 സെന്റ് ഉണ്ടായിരുന്ന ഒരു ഡസൻ ഗ്രേഡ് എ മുട്ടക്കു ശരാശരി വില $4.95 ൽ എത്തിക്കഴിഞ്ഞു. രണ്ട് വർഷം മുമ്പത്തെ $4.82 എന്ന മുൻ റെക്കോർഡും ഇപ്പോൾ മറികടന്നു.ഇപ്പോഴത്തെ വില 2023 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ $2.04 എന്ന ഏറ്റവും കുറഞ്ഞ വിലയുടെ ഇരട്ടിയിലധികമായിട്ടുണ്ട്..
2015-ൽ രാജ്യത്ത് അവസാനമായി പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ വിലവര്ധനവാണ് മുട്ടക്കു ഇപ്പോൾ. കഴിഞ്ഞ മാസം ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ മൊത്തം വർദ്ധനവിന്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ഇതാണെന്ന് യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു.