കൂലി നല്‍കാത്തതിന് ചീത്ത വിളിച്ചു; സഹതൊഴിലാളിയെ വെട്ടിക്കൊല്ലാന്‍ ശ്രമം, പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

കണ്ണൂര്‍: കൂലി നല്‍കാത്തതിനെ തുടര്‍ന്ന് ചീത്ത വിളിച്ച വിരോധത്തില്‍ സഹതൊഴിലാളിയെ വെട്ടിക്കൊല്ലാന്‍ ശ്രമം. അഴീക്കോട്, മീന്‍കുന്ന്, അയനിവയല്‍, പോത്തോടി ഹൗസിലെ വിനോദ് കുമാര്‍ (60) ആണ് വധശ്രമത്തിനു ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കോളിയാട്ട് പുതിയ പുരയില്‍ അബ്ദുല്‍ ജബ്ബാറി(64)നെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ കൂടെ വിനോദ് കുമാര്‍ മരം മുറിക്കുന്ന ജോലി ചെയ്തിരുന്നു. ഇതിന്റെ കൂലി നല്‍കാന്‍ അബ്ദുല്‍ ജബ്ബാര്‍ തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ വിനോദ് കുമാര്‍ ചീത്ത വിളിച്ചിരുന്നു. ഈ വിരോധത്തില്‍ ബുധനാഴ്ച വൈകിട്ട് കത്തിവാള്‍ ഉപയോഗിച്ച് വിനോദ് കുമാറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് അബ്ദുല്‍ ജബ്ബാറിനെതിരെയുള്ള കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മണ്ണിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗുരുതര നിലയില്‍, മൂന്നു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസ്, സംഭവം ബദിയഡുക്കയില്‍

You cannot copy content of this page