കണ്ണൂര്‍: ബാത്ത്‌റൂമില്‍ വച്ച് കഴുത്തിലെ ഞരമ്പ് മുറിച്ച ശേഷം വയോധികന്‍ കിണറ്റില്‍ ചാടി മരിച്ചു. കണ്ണൂര്‍, സിറ്റി മരക്കാര്‍കണ്ടിയിലെ കെ. മൊയ്തീന്‍ (79) ആണ് ജീവനൊടുക്കിയത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. മൊയ്തീന്‍ എഴുന്നേല്‍ക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെങ്കിലും മൂത്രമൊഴിക്കാന്‍ പോകുന്നുവെന്നാണ് കരുതിയിരുന്നത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തിയാണ് കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: പരേതയായ അസ്മ. മക്കള്‍: അഫ്‌സല്‍, അജ്മല്‍, അഷ്‌കര്‍, ജഫ്‌സീന.
