കണ്ണൂര്‍: ഗൃഹനാഥ തൊഴിലുറപ്പിനു പോയ സമയത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. മയ്യില്‍, കയരളം, ഗോപാലന്‍ പീടിക, കരക്കണ്ടത്തെ ലളിതയുടെ വീട്ടിലാണ് കവര്‍ച്ച. ലളിത തിങ്കളാഴ്ച രാവിലെ തൊഴിലുറപ്പ് ജോലിക്കു പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. അലമാരയിലാണ് സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിരുന്നത്. ലളിതയുടെ പരാതിയില്‍ മയ്യില്‍ പൊലീസ് കേസെടുത്തു.
