കാസര്‍കോട്: കാസര്‍കോട് കലക്ടറേറ്റ് വളപ്പില്‍ തീപിടുത്തം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഉണങ്ങിയ പുല്ലില്‍ നിന്നു തീ ആളിപ്പടരുകയായിരുന്നു. ചെറുമരങ്ങളും മറ്റും കത്തി നശിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.
ചൊവ്വാഴ്ച തീ പിടുത്തം ഉണ്ടായ സ്ഥലത്ത് കഴിഞ്ഞ വേനല്‍ക്കാലത്തും സമാന രീതിയില്‍ തീപിടുത്തം ഉണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു.
