കാസര്‍കോട്: നഗരസഭയ്ക്ക് കീഴിലുള്ള റെയില്‍വേ സ്‌റ്റേഷന് സമീപത്തെ പൊയ്യക്കര അബ്ദുല്‍ റഹ്‌മാന്‍ ഹാജി പാര്‍ക്കില്‍ തീപിടിത്തം. പാര്‍ക്കിലെ പുല്ലിനും മരങ്ങള്‍ക്കും തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാസര്‍കോട് ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ വിഎന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേനയെത്തി മൂന്നു മണിക്കൂര്‍ കൊണ്ട് തീയണച്ചു. കരിയില കൂമ്പാരത്തിനാണ് ആദ്യം തീപിടിച്ചത്. പിന്നീട് പാര്‍ക്കിലെ കൂട്ടിയിട്ട പൂമര തടികള്‍ക്കും തീപിടിച്ചു. സീനിയര്‍ ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ പ്രസീദ്, ഉദ്യോഗസ്ഥരായ ഗോകുല്‍ കൃഷ്ണന്‍, എല്‍ബി, അരുണ, ഹോംഗാര്‍ഡുമാരായ രാജേന്ദ്രന്‍, സുഭാഷ് എന്നിവരും തീയണക്കാനെത്തിയിരുന്നു.
