കാസര്‍കോട്: തൊഴിലുറപ്പ് ജോലിക്കു പോയ മാതാവിനെ ഫോണ്‍ ചെയ്യാന്‍ അയല്‍വീട്ടിലേക്കു പോയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പരാതി പ്രകാരം 60 വയസ്സുകാരനെതിരെ ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. വൈകിട്ട് സ്‌കൂളില്‍ നിന്നു എത്തിയപ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അമ്മയ്ക്കു ഫോണ്‍ ചെയ്യാനായി പോയപ്പോഴായിരുന്നു പീഡനശ്രമം ഉണ്ടായതെന്നാണ് പരാതി.
