ഷിറാഡിക്ക് സമീപം ദേശീയപാത 75 ല്‍ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. ഷിരാഡി മിത്തനാജെ കോട്ടയില്‍ താമസക്കാരനായ കെ.ജെ ജോണ്‍(59)ആണ് മരിച്ചത്. ഞായറാഴ്ച ഷിരാഡി ടൗണില്‍ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ യു-ടേണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ, ബംഗളൂരുവില്‍ നിന്ന് ധര്‍മ്മസ്ഥലയിലേക്ക് പോകുകയായിരുന്ന കാര്‍ അദ്ദേഹത്തിന്റെ സ്കൂട്ടറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോണിനെ ആദ്യം നെല്ല്യാടിയിലെ അശ്വിനി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഉപ്പിനങ്ങാടി പൊലീസ് കേസെടുത്തു.
അപകടസമയത്ത് മുന്‍ എംപി നളിന്‍ കുമാര്‍ കട്ടീല്‍ ബംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്കുള്ള യാത്രയില്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു. പരിക്കേറ്റ ആളെ കട്ടീലിന്റെ വാഹനത്തിലാണ് നെല്ല്യാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
