-പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികള്‍ ‘ഉടന്‍ പിന്‍വലിക്കുമെന്ന്’ പ്രസിഡന്റ് ട്രംപ് വെളിപ്പെടുത്തി. മുന്‍ കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ ദൈനംദിന ഇന്റലിജന്‍സ് ബ്രീഫിംഗുകള്‍ നിര്‍ത്തുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. – നാല് വര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്റായ ബൈഡന്‍ അന്നത്തെ മുന്‍ പ്രസിഡന്റ് ട്രംപില്‍ നിന്ന് ഈ ആനുകൂല്യങ്ങള്‍ എടുത്തുകളഞ്ഞിരുന്നു.
‘ജോ ബൈഡന് ക്ലാസിഫൈഡ് വിവരങ്ങളിലേക്കുള്ള ആക്‌സസ് തുടര്‍ന്നും ലഭിക്കേണ്ട ആവശ്യമില്ല. അതിനാല്‍, ഞങ്ങള്‍ ഉടന്‍ തന്നെ ജോ ബൈഡന്റെ സുരക്ഷാ ക്ലിയറന്‍സുകള്‍ പിന്‍വലിക്കുകയും അദ്ദേഹത്തിന്റെ ദൈനംദിന ഇന്റലിജന്‍സ് ബ്രീഫിംഗുകള്‍ നിര്‍ത്തുകയും ചെയ്യുന്നു,” ട്രംപ് ഫ്രൈഡേ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പ്രഖ്യാപിച്ചു.
”ബൈഡന്’മോശം ഓര്‍മ്മശക്തി’ ഉണ്ടെന്നും, അദ്ദേഹത്തിന്റെ ‘പ്രൈം’ അവസ്ഥയില്‍ പോലും, സെന്‍സിറ്റീവ് വിവരങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും” ട്രംപ് പോസ്റ്റില്‍ പറഞ്ഞു. ”ഞാന്‍ എപ്പോഴും നമ്മുടെ ദേശീയ സുരക്ഷ സംരക്ഷിക്കും – ജോ, നിങ്ങളെ ഞാന്‍ പുറത്താക്കുന്നു ട്രംപ് വെളിപ്പെടുത്തി.