കണ്ണൂര്‍: അമ്മയും കുഞ്ഞും ഉള്‍പ്പെടെ ഏഴു തെരുവു നായ്ക്കളെ അടിച്ചു കൊന്നതിന് മധ്യവയസ്‌ക്കനെതിരെ കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു. മൃഗസ്‌നേഹി സംഘടന നല്‍കിയ പരാതിയിലാണ് കൊളവല്ലൂര്‍, മീത്തലെ കുന്നോത്തു പറമ്പിലെ രാജ (50)നെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
തെരുവു നായകളില്‍ ഒന്ന് രാജനെ അക്രമിക്കാന്‍ ശ്രമിച്ചിരുന്നുവെന്നു പറയുന്നു. ഇതിന്റെ വിരോധത്തില്‍ കമ്പിപ്പാരയുമായെത്തി നായകളെ കൂട്ടത്തോടെ അടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പരാതി.
