കാസർകോട്: കാപ്പാ കേസിലെ പ്രതിയെ അബ്കാരി കേസിൽ എക്സൈസ് അറസ്റ്റ് ചെയ്തു. കാസർകോട് ആർഡി നഗറിലെ കെ ദീപക്കി(34)നെയാണ് കാസർകോട് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷും സംഘവും പിടികൂടിയത്. യുവാവിൽ നിന്ന് 15.48 ലിറ്റർ കർണാടക മദ്യം പിടികൂടി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കറന്തക്കാട്ട് വെച്ചാണ് പ്രതിയെ പിടികൂടിയത്. വിൽപ്പനക്കായി സൂക്ഷിച്ച 180 മില്ലി ലിറ്ററിന്റെ 86 ടെട്രാ പാക്കറ്റ് മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. എക്സൈസ് ഉദ്യോഗസ്ഥരായ പ്രശാന്ത് കുമാർ, കെ നൗഷാദ്, സോനു സെബാസ്റ്റ്യൻ, വനിത സിവിൽ എക്സൈസ് ഓഫീസർ വി അശ്വതി, ഡ്രൈവർ സജീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
