‘ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതന്‍ മന്ത്രിയാകണം, ബ്രാഹ്‌മണനോ നായിഡുവോ കാര്യങ്ങള്‍ നോക്കട്ടെ’; കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രസ്താവന വിവാദത്തില്‍

ന്യൂഡല്‍ഹി: ഗോത്രവിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതന്‍ മന്ത്രിയാകണമെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര സഹമന്ത്രി. ഉന്നതകുലജാതര്‍ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. എങ്കില്‍ അവരുടെ കാര്യത്തില്‍ ഉന്നമനം ഉണ്ടാകും. അത്തരം ജനാധിപത്യ മാറ്റങ്ങള്‍ ഉണ്ടാകണം. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ]ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
നമ്മുടെ നാട്ടിലെ മറ്റൊരു ശാപമാണിത്. ട്രൈബല്‍ വകുപ്പ് മന്ത്രി ഒരിക്കലും ട്രൈബല്‍ അല്ലാത്ത ആളാവുകയേയില്ല. എനിക്ക് സിവില്‍ ഏവിയേഷന്‍ വേണ്ട, ട്രൈബല്‍ തരൂ എന്ന് എംപി ആയതുമുതല്‍ ചോദിച്ചുവരുന്നുണ്ട്. ആദിവാസി വിഭാഗത്തില്‍പെട്ട ഒരാളുണ്ടെങ്കില്‍ അദ്ദേഹത്തെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായി മന്ത്രിയാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പല്‍ നടത്തിയാല്‍ പോരാ. ബജറ്റ് വകയിരുത്തല്‍ ഓരോ മേഖലയിലേക്കാണ്. കേരളം നിലവിളിക്കുകയല്ല വേണ്ടത്, കിട്ടുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കക്കുകയാണ് വേണ്ടത്, ബീഹാറെന്നും കേരളം എന്നും ഇന്നലത്തെ ബജറ്റില്‍ വേര്‍തിരിച്ച് കണ്ടിട്ടില്ല. 2047ല്‍ ഇന്ത്യ വികസിത രാജ്യമാക്കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിരിക്കും. ഇന്നലെ അവതരിപ്പിച്ച ബജറ്റ് അതിലേക്ക് ഉള്ളതാണെന്നും’- സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ 71 സീറ്റുമായി ബിജെപി വരണം. തൃശൂരിലെ വിജയം പരിശ്രമിച്ച് നേടിയതാണ്. അനിവാര്യമായതിന്റെ തുടക്കം കുറിക്കലായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page