കാസര്‍കോട്: സ്‌കൂള്‍ വിട്ട് നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു. നെല്ലിക്കുന്നിലെ മുഹമ്മദ് ഷാഫിയുടെ മകനും ചെമ്മനാട് ജമാഅത്ത് സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിയുമായ അഷ്ഫാഖ് (13)ആണ് ആക്രമണത്തിനിരയായത്. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ സ്‌കൂള്‍ വാനില്‍ നിന്നു ഇറങ്ങി വീട്ടിലേക്കു നടന്നു പോവുകയായിരുന്നു വിദ്യാര്‍ത്ഥി. ഇതിനിടയില്‍ ഓടിയെത്തിയ തെരുവു നായയാണ് അക്രമിച്ചത്.
നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തിയത്. നെല്ലിക്കുന്നിലും പരിസരത്തും തെരുവുനായകളുടെ ശല്യം രൂക്ഷമായതായും നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
