എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് സ്വര്‍ണവില; ഇന്നത്തെ വിപണി വില പവന് 61,960 രൂപ, നെഞ്ചിടിപ്പോടെ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. സര്‍വ്വകാല റെക്കോര്‍ഡാണ് ഇന്നും സ്വര്‍ണവിലയുള്ളത്. മൂന്ന് ദിവസംകൊണ്ട് 1760 പവന് രൂപയാണ് വര്‍ധിച്ചത്. ഇന്ന് 120 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 61,960 രൂപയാണ്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,745 രൂപയിലെത്തി. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ജനുവരി മാസത്തില്‍ 4,960 രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിന് മേലുണ്ടായത്. നിലവില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഉള്ള സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 67064 രൂപയ്ക്ക് മുകളില്‍ നല്‍കണം. പത്ത് ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 70,250 രൂപയ്ക്കടുത്ത ചെലവാക്കണം. ഒരു ലക്ഷത്തിന് ഏകദേശം 1.34 പവനാണ് ഇന്നത്തെ വിലയില്‍ വാങ്ങാന്‍ സാധിക്കുക. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളാണ് സ്വര്‍ണ്ണവിലയിലെ കുതിപ്പിനുള്ള കാരണം. യുഎസ് പ്രസിഡന്റ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ഇതിനു പ്രധാന കാരണമാണ്. ഫെബ്രുവരി ഒന്ന് മുതല്‍ തീരുവ ഈടാക്കി തുടങ്ങും. വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുന്നത് സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഡിമാന്റ് ഉയര്‍ത്തുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page