കാസര്‍കോട്: ബസിന്റെ പിന്‍ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച കര്‍ണാടക മദ്യം എക്‌സൈസ് പിടികൂടി. ബായാര്‍ കന്യാന പൊന്നങ്കളയില്‍ വച്ചാണ് ബസില്‍ നിന്നും 7.2 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെത്തിയത്. അതേസമയം സീറ്റിലുണ്ടായിരുന്ന പ്ലാസ്റ്റിക് ചാക്കിന്റെ ഉടമസ്ഥനായ യാത്രക്കാരനെ കണ്ടെത്താനായില്ല. എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെഷന്‍ യൂനിറ്റും കുമ്പള എക്‌സൈസ് റെയിഞ്ച് സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ അഷ്‌റഫ് സി കെ, ദിനേശന്‍ കുണ്ടത്തില്‍, പ്രജിത്ത് പി, ജിതിന്‍ വി, ഡ്രൈവര്‍ സുമോദ് എന്നിവരാണ് പരിശോധനക്കെത്തിയത്.
