നടന്നു പോവുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കുമ്പളയില്‍ താമസക്കാരനായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂളിലേക്കു നടന്നു പോവുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി. കാഞ്ഞങ്ങാട്ടെ ഹോട്ടല്‍ ജീവനക്കാരനും കുമ്പളയില്‍ താമസക്കാരനുമായ കബീറി (34)നെ മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സന്തോഷ് കുമാര്‍ അറസ്റ്റു ചെയ്തു. പോക്‌സോ വകുപ്പു പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്നു പ്രതി. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്ഥലത്തു എത്തിയപ്പോള്‍ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയോട് ബൈക്കില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി. ബസ് യാത്രക്കാരിയായ യുവതിയെ കയറിപ്പിടിച്ചതിനു ബേഡകം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച പൊലീസ് സംഘത്തെ ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമം; പൊലീസ് വാഹനം തകര്‍ന്നു, പൊലീസ് പിന്തുടര്‍ന്നപ്പോള്‍ മണല്‍ റോഡില്‍ തള്ളി കടത്തുകാര്‍ രക്ഷപ്പെട്ടു, എസ്‌കോര്‍ട്ടു പോയ ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിനു ഗുരുതരം

You cannot copy content of this page